Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fake Paneer

ഹൈ​ദ​രാ​ബാ​ദി​ൽ 825 കി​ലോ വ്യാ​ജ പ​നീ​ർ പി​ടി​ച്ചെ​ടു​ത്തു

ഹൈ​ദ​രാ​ബാ​ദ്: ന​ഗ​ര​ത്തി​ൽ വ്യാ​പ​ക​മാ​യി വ്യാ​ജ​വും ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത​തു​മാ​യ പ​നീ​ർ വി​ൽ​ക്കു​ന്ന സം​ഘ​ത്തെ ഹൈ​ദ​രാ​ബാ​ദ് ക​മ്മീ​ഷ​ണ​റു​ടെ ടാ​സ്ക് ഫോ​ഴ്സ് പി​ടി​കൂ​ടി. വി​വി​ധ ഇ​ട​ങ്ങ​ളി​ൽ ന​ട​ത്തി​യ പ്ര​ത്യേ​ക റെ​യ്ഡു​ക​ളി​ൽ ഏ​ക​ദേ​ശം 825 കി​ലോ വ്യാ​ജ പ​നീ​റാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​ച്ചെ​ടു​ത്ത​ത്.

ഹൈ​ദ​രാ​ബാ​ദ് ന​ഗ​ര​ത്തി​ലെ 45 ഭ​ക്ഷ​ണ​ശാ​ല​ക​ളി​ലും എ​ട്ട് ഭ​ക്ഷ്യോ​ത്പാ​ന്ന നി​ർ​മാ​ണ​ശാ​ല​ക​ളി​ലു​മാ​ണ് പോ​ലീ​സി​ന്‍റെ പ്ര​ത്യേ​ക​സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഈ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​നീ​ർ, മ​ലാ​യ് പ​നീ​ർ, മി​ൽ​ക്ക് പ​നീ​ർ, ഫ്ര​ഷ് പ​നീ​ർ തു​ട​ങ്ങി​യ ലേ​ബ​ലു​ക​ളി​ൽ വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന​ത് വ്യാ​ജ പ​നീ​നാ​യി​രു​ന്നു. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് എ​ത്തി​ക്കു​ന്ന ഇ​ത്ത​രം ഉ​ത്പ​ന്ന​ങ്ങ​ൾ ലൈ​സ​ൻ​സോ കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ളോ ഇ​ല്ലാ​തെ പ്രീ​മി​യം പ​നീ​ർ എ​ന്ന പേ​രി​ൽ വി​ൽ​കു​ന്ന​താ​യും അ​ധി​കൃ​ത​ർ ക​ണ്ടെ​ത്തി.

അ​മി​ത​മാ​യി വെ​ള്ളം, പാ​ൽ ഉ​ത്പ​ന്ന​ങ്ങ​ള​ല്ല​ത്ത കൊ​ഴു​പ്പു​ക​ൾ, ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത​തോ കൃ​ത്രി​മ​മാ​യി ഉ​ണ്ടാ​ക്കി​യ​തോ ആ‍​യ പാ​ൽ, കൂ​ടാ​തെ ഭ​ക്ഷ​ണ​ത്തി​ൽ ഉ​പ​യോ​ഗി​ക്കാ​ൻ പ​ടി​ല്ലാ​ത്ത രാ​സ​വ​സ്തു​ക്ക​ൾ എ​ന്നി​വ ചേ​ർ​ത്ത​താ​യി പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. വ​രും ദി​വ​സ​ങ്ങ​ളി​ലും ന​ഗ​ര​ത്തി​ലെ ഭ​ക്ഷ​ണ​ശാ​ല​ക​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഭ​ക്ഷ്യ​സു​ര​ക്ഷാ നി​യ​മ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്കു​മെ​ന്നും പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Latest News

Corehub Up